Skip to main content

കണിച്ചുകുളങ്ങര ശ്രീനാരായണ ഗുരു ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ഇന്ന്(19) മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും

കണിച്ചുകുളങ്ങര ദേവസ്വം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച ശ്രീനാരായണ ഗുരു ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 19, വ്യാഴം) വൈകുന്നേരം 4 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. 

പി. പി. ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ. സി. വേണുഗോപാൽ എം പി, എസ് എൻ ഡി പി  യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക് എന്നിവർ മുഖ്യാതിഥികളാകും.  സ്പോർട്സ് കേരള ചീഫ് എൻജിനീയർ അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിക്കും.  ജില്ലാ കളക്ടർ അലക്സ് വർഗീസ്, സ്പോർട്സ് ഡയറക്ടർ വിഷ്ണുരാജ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി,  കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മണി തമ്പാൻ, ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. നാസർ തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുക്കും.

date