Skip to main content

തിരുവിഴ എൽ.പി. സ്കൂൾ പുതിയകെട്ടിടം, കസ്തൂർബ സ്മാരക വായനശാല പ്ലാറ്റിനം ജൂബിലി മന്ദിരം ഉദ്ഘാടനം ഇന്ന് (19)

തിരുവിഴ എൽ.പി. സ്കൂളിന്റെയും മാരാരിക്കുളം കസ്തൂർബ സ്മാരക വായനശാലയുടെയും പുതിയ മന്ദിരങ്ങൾ ഇന്ന് (ഫെബ്രുവരി 19ന് ) പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകിട്ട് 3.30-നും, എം.എൽ.എ. ആസ്തി വികസന ഫണ്ടിൽ നിന്നും 55 ലക്ഷം രൂപ വിനിയോഗിച്ച് പണിതീർത്ത വായനശാലയുടെ പ്ലാറ്റിനം ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം വൈകിട്ട് 5-നും നടക്കും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ. അധ്യക്ഷത വഹിക്കും.

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമിണി തമ്പാൻ, ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. നാസർ തുടങ്ങി നിരവധി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുക്കും.

date