Post Category
വിദേശ ഉപരിപഠനം: ‘ഉന്നതി’ സ്കോളർഷിപ്പിന് മാർച്ച് 31 വരെ അപേക്ഷിക്കാം
കേരളത്തിലെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട പ്രതിഭാശാലികളായ വിദ്യാർഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ ഉപരിപഠനം നടത്തുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന 'ഉന്നതി' ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മാർച്ച് 31 വരെ സമർപ്പിക്കാം. അപേക്ഷകർ യോഗ്യതാ പരീക്ഷയിൽ സർവ്വകലാശാലാ മാനദണ്ഡപ്രകാരം കുറഞ്ഞത് 55% മാർക്ക് നേടിയിരിക്കണം. 35 വയസ്സാണ് പ്രായപരിധി. അപേക്ഷകർ സർക്കാർ ജീവനക്കാരോ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരോ ആയിരിക്കരുത്. ഒരു വിദ്യാർഥിക്ക് ഒരു പ്രോഗ്രാമിനോ പഠന
കോഴ്സിനോ അനുവദിച്ചിട്ടുള്ള നിശ്ചിത കാലയളവിലേക്ക് മാത്രമായിരിക്കും സ്കോളർഷിപ്പ് ലഭിക്കുക. http://odepc.kerala.gov.in/unnathi എന്ന വെബ്സൈറ്റ് ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.
date
- Log in to post comments