ടോപ് അപ്പ് ലോണ്‍
സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്പ്പറേഷന് മുഖേന നടപ്പിലാക്കുന്ന 'സമൃദ്ധി കേരളം' ടോപ്പ് അപ്പ് ലോണ്‍ പദ്ധതിയിലേക്ക് ജില്ലയിലെ കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍ താലൂക്കുകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഒരു ഗുണഭോക്താവിന് പരമാവധി 10 ലക്ഷം രൂപ വരെ ടേം/വര്‍ക്കിംഗ് ക്യാപിറ്റല്‍ ലോണ്‍ നല്‍കും. മൂന്ന് ശതമാനം അറ്റ വാര്‍ഷിക പലിശ നിരക്കിലോ 20% വരെ ഫ്രണ്ട് എന്‍ഡഡ് സബ്സിഡി രൂപത്തിലോ ആനുകൂല്യം തിരഞ്ഞെടുക്കാം. വായ്പ അനുവദിച്ച ആദ്യത്തെ രണ്ട് വര്‍ഷം സ്ട്രക്ചേര്‍ഡ് മെന്ററിങ് സപ്പോര്‍ട്ട് നല്‍കും. വനിതാ സംരംഭകര്‍ക്കും ദുര്‍ബല വിഭാഗങ്ങളിലെ സംരംഭകര്‍ക്കും മുന്‍ഗണന. വിലാസം : സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പ്പറേഷന്, ജില്ലാ കാര്യാലയം, ജില്ലാ പഞ്ചായത്ത് ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന് റോഡ്, കര്‍ബല ജംഗ്ഷന്, കൊല്ലം. ഫോണ്‍: 7907748177.
- Log in to post comments