Skip to main content

നിര്‍മിതബുദ്ധിയുടെ സുരക്ഷിത ഉപയോഗം' ബോധവത്ക്കരണ ക്ലാസ്

സുരക്ഷിത ഇന്റര്‍നെറ്റ് ദിനാചരണത്തിന്റെ ഭാഗമായി കലക്ടറേറ്റ് ജീവനക്കാര്‍ക്കായി 'സ്മാര്‍ട്ട് സാങ്കേതികവിദ്യ, സുരക്ഷിതമായ തിരഞ്ഞെടുപ്പുകള്‍, നിര്‍മിതബുദ്ധിയുടെ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഉപയോഗം' വിഷയത്തില്‍ പ്രത്യേക ബോധവത്ക്കരണ ക്ലാസ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച ക്ലാസ് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജി നിര്‍മല്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കൊട്ടാരക്കര ഐ എച്ച് ആര്‍ ഡി എഞ്ചിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഡി. മനോജ് റേ ക്ലാസെടുത്തു. ജനറേറ്റീവ് എഐയുടെ സാധ്യതകള്‍, പ്രോംപ്റ്റ് എഞ്ചിനീയറിംഗ്, സൈബര്‍ സുരക്ഷാ വെല്ലുവിളികള്‍ എന്നിവ വിശദീകരിച്ചു. ദുരന്ത നിവാരനത്തിനും ഭരണനിര്‍വഹണത്തിനും എ.ഐ കാര്യക്ഷമമായി ഉപയോഗിക്കുന്നതും ചര്‍ച്ചയായി. ജില്ലാ ഇന്‍ഫോര്‍മാറ്റിക്‌സ് ഓഫീസര്‍ പി.എസ്. സുമല്‍കുമാര്‍, കെഎസ്‌ഐടിഎം ജില്ലാ പ്രോജക്ട് മാനേജര്‍ ജിതിന്‍ രാജു, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

date