Skip to main content

സൗജന്യ തൊഴില്‍ പരിശീലനം

ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ ആര്‍ ഇ എല്‍ (ഇന്ത്യ) ലിമിറ്റഡും ചേര്‍ന്ന് നടത്തുന്ന സൗജന്യ സ്ത്രീ ശാക്തീകരണ തൊഴില്‍ നൈപുണ്യ പരിശീലനപദ്ധതിയില്‍ സീറ്റ് ഒഴിവ്. ആറു മാസത്തെ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഫുഡ് പ്രൊഡക്ഷന്‍ (കോമീസ് ഷെഫ്) ആണ് കോഴ്‌സ്. പ്ലസ്ടു വിജയിച്ച 18 വയസിന് മുകളില്‍ പ്രായമുള്ള 25 വനിതകള്‍ക്കാണ് അവസരം. ഫീസ് ഐ.ആര്‍.ഇ.എല്‍ ഇന്ത്യ ലിമിറ്റഡ് വഹിക്കും. ഒഴിവുള്ള സീറ്റുകളിലേക്ക് ജില്ലയില്‍ നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. ഐ.ആര്‍.ഇ.എല്‍ മൈനിങ് പ്രദേശത്തുള്ളവര്‍ക്ക് മുന്‍ഗണന. അവസാന തീയതി ഫെബ്രുവരി 13. ഫോണ്‍: 8078980000. 

date