Post Category
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനത്തിന് രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു
എട്ടാം ക്ലാസ് മുതൽ വിദ്യാർഥികൾക്ക് എഞ്ചിനീയറിംഗ് വിദ്യാഭ്യാസം നൽകുന്ന നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പ്രവേശനത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. 90 സീറ്റുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പൊതുവിദ്യാഭ്യാസത്തോടോപ്പം തന്നെ 6 സ്‌പെഷ്യലിസ്റ്റ് ട്രേഡുകളിൽ (ഫിറ്റിങ്, വെൽഡിങ്, ഇലക്ട്രിക്കൽ വയറിങ് & മെയ്ൻറനൻസ് ഓഫ്‌ഡൊമസ്റ്റിക് അപ്ലയൻസസ്, ആട്ടോമൊബൈൽ, ടേണിങ് & ഇലക്ട്രോപ്ലേറ്റിംഗ്) എഞ്ചിനീയറിംഗ് പരിജ്ഞാനം നേടാം. വിശദവിവരങ്ങൾക്ക്: 9846170024, 7907788350, 9446686362, 9645814820, 7907938093, 9645888216, 6235762545
പി.എൻ.എക്സ്. 752/2026
date
- Log in to post comments