Skip to main content

വോട്ടർമാർക്ക് ബോധവത്കരണവുമായി ‘വോട്ട് പാട്ടരങ്ങ്’ 21ന്

 തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സ്വീപ് പദ്ധതിയുടെ ഭാഗമായി എറണാകുളത്ത് വോട്ടർ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു.

‘വോട്ട് പാട്ടരങ്ങ്’ എന്ന പേരിൽ നടക്കുന്ന സാംസ്‌കാരിക-ബോധവത്കരണ പരിപാടി ഫെബ്രുവരി 21 ശനിയാഴ്ച വൈകിട്ട് 6 ന്  ദർബാർഹാൾ ഗ്രൗണ്ടിൽ  നടക്കും.

വോട്ടവകാശത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വിവിധ കലാപരിപാടികൾ അരങ്ങേറും. യുവാക്കളുടെയും പുതിയ വോട്ടർമരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മേൽനോട്ടത്തിൽ നടത്തുന്ന പരിപാടിയിൽ ജില്ലാ കളക്ടർ ജി പ്രിയങ്ക, അസിസ്റ്റന്റ് കളക്ടർ  പാർവതി ഗോപകുമാർ എന്നിവർ പങ്കെടുക്കും.

date