Skip to main content

എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം 2025-26: കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

പിന്നാക്ക വിഭാഗ വികസ വകുപ്പ് മുഖേന ഒ.ബി.സി. വിഭാഗങ്ങള്‍ക്കായി നടപ്പിലാക്കി വരുന്ന 'മത്സര പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയുടെ ഭാഗമായി  ബാങ്കിംഗ് സര്‍വ്വീസ്, സിവില്‍ സര്‍വ്വീസ്, യുജിസി,നെറ്റ്, ഗേറ്റ്, മാറ്റ്‌ വിഭാഗങ്ങളിലേക്കുള്ള കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു.

പട്ടിക www.egrantz.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. കരട് പട്ടികയെ സംബന്ധിച്ച ആക്ഷേപങ്ങളോ പരാതികളോ ഉള്ളവര്‍ 2026 ഫെബ്രുവരി 21 വൈകുന്നേരം 4 മണിക്കകം എറണാകുളം മേഖലാ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഇ-മെയില്‍: bcdderanakulam@gmail.com.
ഫോണ്‍: 0484-2983130.

date