നുവാല്‍സില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് പരിശീലനം
കൊച്ചി നുവാല്‍സ് എം. കെ. ദാമോദരന്‍ അന്താരാഷ്ട്ര നിയമ മികവ് കേന്ദ്രം കേരള ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകര്‍ക്കായി ഏകദിനപരിശീലന പരിപാടി സംഘടിപ്പിക്കുന്നു. അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് സെമിനാര്‍ ഹാളില്‍ ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ പത്തിനാണ് പരിപാടി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസും നുവാല്‍സ് ചാന്‍സലറുമായ ജസ്റ്റിസ് സൗമന്‍ സെന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. നുവാല്‍സ് വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) ജി. ബി. റെഡ്ഡി അധ്യക്ഷനാകും. അഡ്വക്കെറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ് ആശംസകളര്‍പ്പിക്കും. മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി. ഭരത ചക്രവര്‍ത്തി, കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി ജയചന്ദ്രന്‍ എന്നിവരാണ് വിവിധ സെഷനുകള്‍ നയിക്കുന്നത്. ഏതാണ്ട് 100 സർക്കാർ അഭിഭാഷകർ പരിപാടിയിൽ പങ്കെടുക്കും. ജസ്റ്റിസ് ഡി. ഭരത ചക്രവര്‍ത്തി “നിയമവൃത്തിയിൽ നിര്‍മിതബുദ്ധിയുടെ നൈതിക ഉപയോഗം” എന്ന വിഷയത്തിലും ജസ്റ്റിസ് സി ജയചന്ദ്രന്‍ “ഭൂനിയമങ്ങൾ” എന്ന വിഷയത്തിലും സെഷനുകള്‍ നയിക്കും.
- Log in to post comments