Post Category
താൽപര്യപത്രം ക്ഷണിച്ചു
ട്രാൻസ്‌ജെൻഡർ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരിക എന്ന ലക്ഷ്യം മുൻനിർത്തി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കി വരുന്ന പോളിസിയുടെ ഭാഗമായി ടി ജി സെൻസിറ്റൈസേഷൻ പ്രവർത്തനങ്ങൾ സ്റ്റാർട്ടപ്പുകൾ / ക്രിയേറ്റീവ് മീഡിയ ഏജൻസികൾ മുഖേന ചെയ്യുന്നതിന് താൽപര്യപത്രം ക്ഷണിച്ചു. ഫെബ്രുവരി 28നു മുൻപായി സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റിൽ തപാൽ മുഖേന താൽപര്യപത്രം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കണം. ഫോൺ: 0471 2306040.
പി.എൻ.എക്സ്. 781/2026
date
- Log in to post comments