Post Category
ഫോസ്റ്റര്‍ കെയര്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ മദ്ധ്യവേനല്‍ അവധിക്കാലത്ത് സ്വന്തം വീട്ടില്‍ പോകാന്‍ കഴിയാത്ത ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് സ്‌നേഹപരമായ വീടനുഭവം നല്‍കുന്നതിനായി ഫോസ്റ്റര്‍ കെയര്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.6 മുതല്‍ 18 വയസ് വരെയുള്ള കുട്ടികളെ സ്വന്തം മക്കളോടൊപ്പം താമസിപ്പിക്കാന്‍ സന്നദ്ധരായ എറണാകുളം ജില്ലയിലെ കുടുംബങ്ങള്‍ അപേക്ഷിക്കാം. 2026 മാര്‍ച്ച് 10 വരെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ അയക്കേണ്ട മേല്‍വിലാസം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, താഴത്തെ നില, എ3 ബ്ലോക്ക്, കാക്കനാട് , എറണാകുളം 682030. ഫോൺ: 0484 2959177, 8157828858
date
- Log in to post comments