Post Category
കുമ്പളം സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന്
കുമ്പളം സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് (ഫെബ്രുവരി 21) വൈകിട്ട് 4 ന് കുമ്പളം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ റവന്യൂ-ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിക്കും.
കെ ബാബു എം.എൽ.എ അധ്യക്ഷനാകും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് മുഖ്യാതിഥിയാകും. ഹൈബി ഈഡൻ എംപി, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഫ്സൽ നമ്പ്യാരത്ത്, കുമ്പളം പഞ്ചായത്ത് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് അജി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനീറ മുജീബ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനുപമ രവീന്ദ്രൻ, ക്ഷേമകാരി സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സി.ടി അനീഷ് , കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെസീന സലാം, ജില്ലാ കളക്ടർ ജി. പ്രിയങ്ക എന്നിവർ പങ്കെടുക്കും.
date
- Log in to post comments