Post Category
എറണാകുളം സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിൻ്റെ നിർമ്മാണോദ്ഘാടനം ഇന്ന്
എറണാകുളം സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് (ഫെബ്രുവരി 21) രാവിലെ 10.30-ന് റവന്യൂ-ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി നിർവ്വഹിക്കും. ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനാകും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ഹൈബി ഈഡൻ എംപി, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. വി കെ മിനിമോൾ, ജില്ലാ കളക്ടർ ജി പ്രിയങ്ക എന്നിവർ പങ്കെടുക്കും.
date
- Log in to post comments