Skip to main content

ജില്ലാതല അറിയിപ്പുകള്‍ 

 

അപേക്ഷ ക്ഷണിച്ചു

തലശ്ശേരി കുടുംബ കോടതിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫാമിലി കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിന് അഡീഷണല്‍ ഫാമിലി കൗണ്‍സിലര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു. സോഷ്യല്‍ വര്‍ക്ക്/ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദത്തോടൊപ്പം ഫാമിലി കൗണ്‍സിലിങ്ങില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ബയോഡാറ്റ സഹിതം 'ജഡ്ജ്, ഫാമിലി കോടതി തലശ്ശേരി' എന്ന വിലാസത്തില്‍ മാര്‍ച്ച് 25 വരെ അപേക്ഷിക്കാം.

വനിതാ കമ്മീഷനില്‍ അസിസ്റ്റന്റ് ഒഴിവ്

കേരള വനിതാ കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു അസിസ്റ്റന്റ് ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ 39300- 83000 സ്‌കെയിലില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേനെ മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, പി എം ജി, പട്ടം പി ഒ, തിരുവനന്തപുരം 695004 എന്ന വിലാസത്തില്‍ ഫെബ്രുവരി 28 നകം ലഭിക്കണം.

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലയിലെ വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് (നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പര്‍: 103/2019) തസ്തികയുടെ റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ 2025 ഡിസംബര്‍ എട്ടിന് അര്‍ധരാത്രി റാങ്ക് പട്ടിക പ്രാബല്യത്തില്‍ റദ്ദാക്കിയതായി കെ.പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ജില്ലയിലെ വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് (തസ്തികമാറ്റം വഴി) (കാറ്റഗറി നമ്പര്‍:104/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട അവസാന ഉദ്യോഗാര്‍ഥി നിയമന പരിത്യാഗ അപേക്ഷ സമര്‍പ്പിച്ച 2025 നവംബര്‍ അഞ്ചാം തീയതി പ്രാബല്യത്തില്‍ റാങ്ക് പട്ടിക കാലഹരണപ്പെട്ടതായി കെ.പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ദര്‍ഘാസ് ക്ഷണിച്ചു

എടക്കാട് ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയില്‍ വരുന്ന 111 അങ്കണവാടികളില്‍ 2025- 26 സാമ്പത്തിക വര്‍ഷത്തെ പ്രീ സ്‌കൂള്‍ എഡ്യുക്കേഷന്‍ കിറ്റ് വാങ്ങി വിതരണം ചെയുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ വ്യക്തമായ മേല്‍ വിലാസത്തോടുകൂടി മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് രണ്ടിനകം ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് ലഭിക്കണം.

എടക്കാട് ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള പെരളശ്ശേരി, കടമ്പൂര്‍, എളയാവൂര്‍, എടക്കാട് സെക്ടറുകളിലെ 12 അങ്കണവാടികളിലേക്ക് 32 ഇഞ്ച് എച്ച്ഡി സ്മാര്‍ട്ട് എല്‍.ഇ.ഡി. ടിവി സ്ഥാപിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ വ്യക്തമായ മേല്‍ വിലാസത്തോടുകൂടി മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് രണ്ട് മണിക്കകം ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് ലഭിക്കണം.

കണ്ണൂര്‍ റൂറല്‍ ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലുള്ള 175 അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ കിറ്റ് വാങ്ങി നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, കണ്ണൂര്‍ റൂറല്‍, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സ്, പള്ളിക്കുന്ന് പി.ഒ, കണ്ണൂര്‍ - 670004 എന്ന വിലാസത്തില്‍ ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് 12.30 നകം ലഭിക്കണം. ഫോണ്‍: 0497 2749122

ടെണ്ടര്‍ ക്ഷണിച്ചു

ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ ബി,ഡി ടൈപ്പ് ഓക്സിജന്‍ സിലിണ്ടര്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മാര്‍ച്ച് ഏഴിന് രാവിലെ 11 മണിവരെ സ്വീകരിക്കും. ഫോണ്‍: 0490 2493180

ടെണ്ടര്‍ ക്ഷണിച്ചു

കാര്‍ത്തികപുരം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കെമിസ്ട്രി, ഫിസിക്സ് ലാബുകളിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത വിതരണക്കാരില്‍നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് മൂന്നിന് വൈകീട്ട് മൂന്നുമണിവരെ സ്വീകരിക്കും. ഫോണ്‍: 9495614412

ഓണ്‍ലൈന്‍ തടി ലേലം

വനം വകുപ്പിന്റെ കണ്ണവം (കണ്ണോത്ത്) ഗവ. ടിമ്പര്‍ ഡിപ്പോയിലെ തേക്ക് തടികളുടെ ലേലം ഫെബ്രുവരി 27ന് നടക്കും. ഡിപ്പോയില്‍ നേരിട്ടോ വെബ്‌സൈറ്റ് വഴിയോ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷകര്‍ പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0490 2302080, 8547602859

date