വനിതാ ജയില്‍ ജീവനക്കാര്‍ക്കും അന്തേവാസികള്‍ക്കും പശുവളര്‍ത്തലില്‍ പരിശീലനം നല്‍കി
ജില്ലാ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വനിതാ ജയില്‍ ജീവനക്കാര്‍ക്കും അന്തേവാസികള്‍ക്കും വ്യാവസായിക അടിസ്ഥാനത്തിലുള്ള പശുവളര്‍ത്തലില്‍ പരിശീലനം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. മാറ്റത്തിനുള്ള വേദികളാണ് ജയിലുകളെന്നും വനിതാ ജയിലില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജയിലില്‍ നിന്നും പ്രൊപ്പോസല്‍ ലഭിച്ചാല്‍ സര്‍ക്കാരിന്റെ അംഗീകാരത്തിന് വിധേയമായി ഡയറി ഫാം നവീകരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെ 2011 ലാണ് വനിതാ ജയിലില്‍ ഡയറി ഫാം സ്ഥാപിച്ചത്.
ജയില്‍ സൂപ്രണ്ട് എം.എസ് അമ്പിളി, പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ ഡോ. കിരണ്‍ വിശ്വനാഥ്, ഡെപ്യൂട്ടി സൂപ്രണ്ട് മൃദുല. വി.നായര്‍, റിട്ട. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.വി പ്രശാന്ത്, ഫീല്‍ഡ് ഓഫീസര്‍ കെ സുധി എന്നിവര്‍ സംസാരിച്ചു.
- Log in to post comments