സിഐഎസ്എഫ് വന്ദേമാതരം കോസ്റ്റല്‍ സൈക്ലോത്തോണിന് സ്വീകരണം നല്‍കി
സിഐഎസ്എഫ് വന്ദേമാതരം കോസ്റ്റല്‍ സൈക്ലോത്തോണ്‍ 2026 ന് കണ്ണൂരില്‍ സ്വീകരണം നല്‍കി. മുഴപ്പിലങ്ങാട് ഡ്രൈവ്-ഇന്‍ ബീച്ചിലാണ് കോസ്റ്റല്‍ സൈക്ലോത്തോണിന്റെ കണ്ണൂരിലെ യാത്രക്ക് തുടക്കമായത്. സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി ഫ്ളാഗ് ഓഫ് ചെയ്തു. കിയാല്‍ എംഡി സി.ദിനേഷ് കുമാര്‍, മദ്രാസ് റെജിമെന്റ് എന്‍.സി.സി കേണല്‍ അശീഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി വിനീഷ്, യൂട്യൂബര്‍ കെ.എല്‍ ബിജു, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍, മുഴുപ്പിലങ്ങാട് സ്വദേശികള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
എ.എസ്.ജി. കണ്ണൂരിന്റെ കമാന്‍ഡന്റ്/സി.എ.എസ്.ഒ. നിതിന്‍ കുമാര്‍ ത്യാഗി ഉള്‍പ്പെടെ യൂണിറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ജില്ലയിലെ പര്യടനം അവസാനിപ്പിച്ച് സൈക്ലോത്തോണ്‍ റാലി അടുത്ത ഘട്ടമായ കോഴിക്കോട് ജില്ലയിലേക്ക് കടന്നു. മുഴുപ്പിലങ്ങാട് എത്തി സൈക്ലോത്തോണ്‍ സംഘത്തെ സ്വീകരിച്ച കോഴിക്കോട് എ.എസ്.ജി. സംഘം കോഴിക്കോട് വരെ അനുഗമിക്കും.
- Log in to post comments