Skip to main content

ക്ലീന്‍ ഡെസ്റ്റിനേഷന്‍ ക്യാമ്പയിന്‍; വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി 

 

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് ഡിറ്റിപിസിയുടെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന കുടുംബശ്രീ ക്ലീന്‍ ഡെസ്റ്റിനേഷന്‍ വളണ്ടിയേഴ്‌സിനായി നടത്തുന്ന പരിശീലനത്തിന്റെ ഒന്നാം ഘട്ടത്തിന് തുടക്കമായി. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ഡിടിപിസി സെക്രട്ടറി ഡി.വി പ്രഭാത് അധ്യക്ഷനായി. 
 
ടൂറിസം സൗഹൃദ സമൂഹം എന്ന വിഷയത്തില്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് സീനിയര്‍ ലക്ചറര്‍ കെ അരുണ്‍ രാഘവ്, മാലിന്യ ശേഖരണവും സംസ്‌കരണവും എന്ന വിഷയത്തില്‍ ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.എം സുനില്‍ കുമാര്‍, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ തരം തിരിവിനെക്കുറിച്ചും അവയുടെ മൂല്യത്തെക്കുറിച്ചും ക്ലീന്‍ കേരള കമ്പനി സെക്ടര്‍ കോ ഓര്‍ഡിനേറ്റര്‍ പി.കെ നിധിന എന്നിവര്‍ ക്ലാസെടുത്തു. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചയും നടന്നു. 

പ്രാദേശിക സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, വനിതാ സ്വയംസഹായ സംഘങ്ങള്‍, ഹോസ്പിറ്റാലിറ്റി സംരംഭകര്‍, ടൂര്‍ ഗൈഡുകള്‍, ഗതാഗത സേവനദാതാക്കള്‍ എന്നിവരെ ടൂറിസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. 80 ലധികം വളണ്ടിയേഴ്‌സ് പരിശീലനത്തില്‍ പങ്കെടുത്തു. 

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ ഇ.സി രവീന്ദ്രന്‍, ഡിടിപിസി മാനേജര്‍ പി.ആര്‍ ശരത് കുമാര്‍, ടൂറിസം വകുപ്പ് ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.സി ശ്രീനിവാസന്‍, കലക്ടറേറ്റ് സീനിയര്‍ ഫൈനാന്‍സ് ഓഫീസര്‍ ശിവപ്രകാശന്‍ നായര്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കെ.പി അനു എന്നിവര്‍ സംസാരിച്ചു.

date