Skip to main content
ജില്ലാപഞ്ചായത്ത് വികസന സെമിനാർ   കരട് വാർഷികപദ്ധതി രേഖ സ്പീക്കർ പുറത്തിറക്കി   കണ്ണൂർ ജില്ലാപഞ്ചായത്ത് 2026-27 വാർഷികപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ നിയമസഭ സ്പ‌ീക്കർ അഡ്വ. എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. കരട് പദ്ധതി രേഖയും സ്പീക്കർ പ്രകാശനം ചെയ്തു. ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ  അധ്യക്ഷനായി.   ജില്ലാപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ രജനി മോഹൻ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. തുടർന്ന് 15 വർക്കിംഗ്‌ ഗ്രൂപ്പുകൾ കരട് പദ്ധതിരേ

ജില്ലാപഞ്ചായത്ത് വികസന സെമിനാർ കരട് വാർഷികപദ്ധതി രേഖ സ്പീക്കർ പുറത്തിറക്കി കണ്ണൂർ ജില്ലാപഞ്ചായത്ത് 2026-27 വാർഷികപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ നിയമസഭ സ്പ‌ീക്കർ അഡ്വ. എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. കരട് പദ്ധതി രേഖയും സ്പീക്കർ പ്രകാശനം ചെയ

ജില്ലാപഞ്ചായത്ത് വികസന സെമിനാർ

 കരട് വാർഷികപദ്ധതി രേഖ സ്പീക്കർ പുറത്തിറക്കി 

കണ്ണൂർ ജില്ലാപഞ്ചായത്ത് 2026-27 വാർഷികപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ നിയമസഭ സ്പ‌ീക്കർ അഡ്വ. എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. കരട് പദ്ധതി രേഖയും സ്പീക്കർ പ്രകാശനം ചെയ്തു. ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ 
അധ്യക്ഷനായി. 

ജില്ലാപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ രജനി മോഹൻ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. തുടർന്ന് 15 വർക്കിംഗ്‌ ഗ്രൂപ്പുകൾ കരട് പദ്ധതിരേഖ ചർച്ചചെയ്യുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു. ചർച്ചയിൽ ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും 2026-27ലെ അന്തിമ വാർഷിക പദ്ധതി പുറത്തിറക്കുക.

ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ടി ഷബ്ന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാർ, ജില്ലാപഞ്ചായത്ത് അംഗങ്ങൾ, ജില്ലയിലെ ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്മാർ, വൈസ് പ്രസിഡന്റുമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻമാർ,  ജില്ലാ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date