Skip to main content
പൊന്ന്യത്തങ്കം നെക്സ്റ്റ് ജനറേഷൻ കണക്ട് യാഥാർത്ഥ്യമാവുന്നു 

പൊന്ന്യത്തങ്കം നെക്സ്റ്റ് ജനറേഷൻ കണക്ട് യാഥാർത്ഥ്യമാവുന്നു 

 

പൊന്ന്യത്തങ്കത്തിൻ്റെ മിത്തും സത്തും ചോർന്നുപോകാതെ, പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികളിലും യുവാക്കളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'പൊന്ന്യത്തങ്കം നെക്സ്റ്റ് ജനറേഷൻ കണക്ട്' നിലവിൽ വന്നു. 

പൊന്ന്യത്തങ്കം വേദിയിൽ വെച്ച് കേരള മുഖ്യ മന്ത്രി ശ്രീ. പിണറായി വിജയൻ ഈ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നിർവ്വഹിച്ചു.

പരമ്പരാഗത അറിവുകളെ ആധുനിക സാങ്കേതിക വിദ്യയുമായി കോർ ത്തിണക്കി കൊണ്ട് ഐതിഹ്യങ്ങൾ പഠിക്കാൻ ഓർഗമെന്റഡ് വെർച്വൽ റിയാലിറ്റി ഗെയിമുകളിലൂടെയും രസകരമായ പസിലുകളിലൂടെയും പുതിയ കാലത്തിന് അനുയോജ്യമായ രീതിയിലുള്ള ചരിത്ര അവതരണമാണ് ലക്ഷ്യമിടുന്നത്. 

കേരള പ്രൊഫണൽ നെറ്റ്‌വർക്ക് തലശ്ശേരി ചാപ്റ്ററും കോളേജ് ഓഫ് എഞ്ചിനീയറിംഗ് തലശ്ശേരിയും കൈകോർത്താണ് മാതൃകാപരമായ ഈ പ്രൊജക്ട് യാഥാർത്ഥ്യമാക്കുന്നത്. 

പരിപാടിയിൽ മുഖ്യമ ന്ത്രിയോടൊപ്പം നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ, കതിരൂർ, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ യഥാക്രമം സുജയ, കാട്ട്യത്ത് പ്രകാശൻ, പൊന്ന്യത്തങ്കം ജനറൽ കൺവീനർ വിനോദ് കുമാർ, കേരള പ്രൊഫഷണൽ നെറ്റ്‌വർക്ക് ജില്ലാ ജോ. സെക്രട്ടറിയും പൊന്ന്യ ത്തങ്കം കൺവീനറുമായ അർജ്ജുൻ എസ്.കെ. എന്നിവരും സന്നിഹിതരായി.

date