Skip to main content
ഹാപ്പിനസ് ഫിലിം ഫെസ്റ്റിവല്‍; ഡെലിഗേറ്റ് കിറ്റിന്റെ വിതരണോദ്ഘാടനം ടി. പത്മനാഭന്‍ നിര്‍വഹിച്ചു

ഹാപ്പിനസ് ഫിലിം ഫെസ്റ്റിവല്‍; ഡെലിഗേറ്റ് കിറ്റിന്റെ വിതരണോദ്ഘാടനം ടി. പത്മനാഭന്‍ നിര്‍വഹിച്ചു

 

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫെബ്രുവരി 21 മുതല്‍ 23 വരെ തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ രജിസ്റ്റര്‍ ചെയ്ത പ്രതിനിധികള്‍ക്കായുള്ള ഡെലിഗേറ്റ് കിറ്റിന്റെ വിതരണോദ്ഘാടനം എഴുത്തുകാരന്‍ ടി.പത്മനാഭന്‍ നിര്‍വഹിച്ചു. ചലച്ചിത്രനടന്‍ ദീപക് പറമ്പോല്‍ ആദ്യ ഡെലിഗേറ്റ് കിറ്റ് ഏറ്റുവാങ്ങി. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് ടി.പത്മനാഭന് ഡെലിഗേറ്റ് കിറ്റ് സമ്മാനിച്ചു. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന മൂന്നാമത് ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവലിന് ടി.പത്മനാഭന്‍ ആശംസകളര്‍പ്പിച്ചു.

പള്ളിക്കുന്ന് രാജേന്ദ്രനഗര്‍ കോളനിയിലെ ടി.പത്മനാഭന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ സംഘാടക സമിതി കണ്‍വീനറും ചലച്ചിത്ര സംവിധായകനുമായ ഷെറി ഗോവിന്ദന്‍, ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ (ഫെസ്റ്റിവല്‍) എച്ച്.ഷാജി, ഡെപ്യൂട്ടി ഡയറക്ടര്‍ (പ്രോഗ്രാംസ്) എന്‍.പി സജീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. 

ടി.പത്മനാഭന്റെ 'പൂച്ചക്കുട്ടികളുടെ വീട്', 'നായ്ക്കളും മനുഷ്യരും' എന്നീ കഥകളെയും ഫ്രഞ്ച് നോവലിസ്റ്റ് റെനെ ബാസിന്റെ 'തപാല്‍പ്പെട്ടിയിലെ പക്ഷികള്‍' എന്ന കഥയെയും ആസ്പദമാക്കി ഷെറി ഗോവിന്ദന്‍ സംവിധാനം ചെയ്ത 'സമസ്താ ലോക' ഫെബ്രുവരി 23 തിങ്കളാഴ്ച രാവിലെ 10.15ന് ആലിന്‍കീല്‍ പാരഡൈസില്‍ പ്രദര്‍ശിപ്പിക്കും. ടി.പത്മനാഭന്റെ സാന്നിധ്യത്തിലായിരിക്കും പ്രദര്‍ശനം. 30ാമത് ഐ.എഫ്.എഫ്്.എഫ്.കെയുടെ മലയാളം സിനിമ റ്റുഡേ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ചിത്രമാണിത്.

date