Skip to main content

ജില്ലയിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ആകെ വോട്ടർമാർ 24.69 ലക്ഷം

ജില്ലയിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ പൂർത്തിയാക്കി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടികയുടെ പകർപ്പ് വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി പ്രിയങ്ക കൈമാറി. ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 24,69,794 വോട്ടർമാരാണ് പട്ടികയിലുള്ളത്.

അന്തിമ പട്ടിക പ്രകാരം ജില്ലയിൽ പുരുഷ വോട്ടർമാരേക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാരാണ് ഉള്ളത്. ജില്ലയിലാകെ 12,66,891 സ്ത്രീ വോട്ടർമാരും 12,02,881 പുരുഷ വോട്ടർമാരുമാണുള്ളത്. 22 ട്രാൻസ്‌ജെൻഡർ വോട്ടർമാരും പട്ടികയിൽ ഉൾപ്പെടുന്നു.

മണ്ഡലം തിരിച്ചുള്ള കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് കളമശ്ശേരിയിലാണ്. 1,95,291 പേരാണ് ഇവിടെ വോട്ടർമാരായുള്ളത്. പിറവം മണ്ഡലത്തിൽ 1,93,075 വോട്ടർമാരും ആലുവയിൽ 1,92,212 പേരും ,
​പറവൂർ 1,89,626, കുന്നത്തുനാട് 1,85,970, തൃപ്പൂണിത്തുറ 1,84,625, മൂവാറ്റുപുഴ 1,83,772, പെരുമ്പാവൂർ 1,78,238 വോട്ടർമാരും ഉൾപ്പെടുന്നു. 
​തൃക്കാക്കര മണ്ഡലത്തിൽ 1,73,135,
​കോതമംഗലം 1,70,341, അങ്കമാലി 1,67,727, കൊച്ചി 1,62,401, വൈപ്പിൻ 1,59,497, എറണാകുളം 1,33,884 വോട്ടർമാരുമാണ് ഉൾപ്പെട്ടിരിക്കുന്നത്. 

തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ്  ജില്ലയിൽ ആകെ 26,53,065 വോട്ടർമാരാണ് ഉണ്ടായിരുന്നത്. തുടർന്ന് 2025 ഡിസംബർ 23-ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ 23,30,643 വോട്ടർമാരാണ് ഉൾപ്പെട്ടിരിക്കുന്നത്. കരട് പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ലഭിച്ച അവകാശവാദങ്ങളും പരാതികളും പരിഗണിച്ചാണ് ഇപ്പോൾ അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

2002-ലെ ലിസ്റ്റിലെ സാങ്കേതിക പിഴവുകൾ മൂലം ഒഴിവാക്കപ്പെട്ടവർ ( ലോജിക്കൽ  ഡിസ്ക്രിപൻസി), കണ്ടെത്താൻ കഴിയാത്ത വോട്ടർമാർ എന്നിങ്ങനെ ആകെ 4,06,389 പരാതികളാണ് പരിശോധനക്ക് വിധേയമാക്കിയത്. ഈ ലിസ്റ്റ് പ്രകാരം ഹിയറിംഗ് നടത്തിയ ശേഷം ലോജിക്കൽ പിഴവുകൾ പരിഹരിച്ചും മരണപ്പെട്ടവരെയും താമസം മാറിയവരെയും ഒഴിവാക്കിയും നടത്തിയ പ്രവർത്തനങ്ങളിലൂടെ 2,996 പേരെ അന്തിമ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

date