ഭിന്നശേഷി കാമ്പയിന് സംഘടിപ്പിച്ചു
അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെയും സാമൂഹ്യനീതിവകുപ്പിന്റെയും നേതൃത്വത്തില്‍ എല്‍എല്‍സി കളുടെയും കെ. എസ്. എസ്. എം ന്റെയും സഹകരണത്തോടെയും അന്പ് 2025 ബോധവല്കരണ കാമ്പയിന് തിരുവല്ല കോഴിമല ആശാഭവനില്‍ സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി. സി ബിജിമോള്‍ അധ്യക്ഷയായി. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ജെ. ഷംലാ ബീഗം സ്വാഗതം അറിയിച്ചു. സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ ഡോ. പി. ടി. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. ഇരവിപേരൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്റ്റീഫന്‍ വര്‍ഗീസ്, കോഴിമല ആശാഭവന് സെക്രട്ടറി സിസ്റ്റര്‍ സെലിന്, സീനിയര്‍ സൂപ്രണ്ട് എം. എസ്. ശിവദാസ്, ഡെപ്യൂട്ടി സെക്രട്ടറി ആര് രാജീവ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments