Post Category
ഐ.എച്ച്.ആർ.ഡി ഇന്റേൺഷിപ്പ് പ്രോഗ്രാം
കേരള സർക്കാരിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റിന്റെ ഭാഗമായ 'സെന്റർ ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്കിൽസ്' ഏപ്രിൽ മാസം മുതൽ ആരംഭിക്കുന്ന എഫ് വൈ യു ജി പി ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബിസിനസ് കമ്മ്യൂണിക്കേഷൻ ആൻഡ് എഐ സ്കിൽസ്, ജി.എസ്.ടി ടാക്സ് ഫയലിംഗ്, മൈക്രോ ഇക്കണോമിക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്, എഐ ആൻഡ് റോബോട്ടിക്സ്, ടാലി ഇ.ആർ.പി 9 ഉപയോഗിച്ചുള്ള കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്, പൈത്തൺ ഫോർ ഡാറ്റാ സയൻസ് ആൻഡ് എഐ, ടാക്സ് റിട്ടേൺ ഫയലിംഗ്, ഇംഗ്ലീഷ് കണ്ടന്റ് റൈറ്റിംഗ്, ടൂൾസ് ആൻഡ് ടെക്നിക്സ് ഓഫ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നിങ്ങനെ പത്തോളം വൈവിധ്യമാർന്ന വിഷയങ്ങളിലാണ് ഇന്റേൺഷിപ്പ്
നൽകുന്നത്. ഫോൺ : 9495069307, 8547005087, 9400519491, 0471-2550612
date
- Log in to post comments