പട്ടുവം വില്ലേജ് ഓഫീസ് ഇനി സ്മാര്‍ട്ടാകും; പ്രവൃത്തി ഉദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു
പട്ടുവം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണ പ്രവൃത്തി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. പട്ടുവം ലൂര്‍ദ് നഴ്സിംഗ് കോളേജ് ഹാളില്‍ നടന്ന പരിപാടിയില്‍ എം വിജിന്‍ എം.എല്‍.എ അധ്യക്ഷനായി ശിലാഫലകം അനാച്ഛാദനം ചെയ്തു.
പട്ടുവം വില്ലേജ് ഓഫീസിനെ സ്മാര്‍ട്ടാക്കി ഉയര്‍ത്തുന്നതിന് 45 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. കെട്ടിടത്തില്‍ ഓഫീസ് റൂം, ഫ്രണ്ട് ഓഫീസ്, കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍, റെക്കോര്‍ഡ് റൂം, ഇരിപ്പിടങ്ങള്‍, ഡൈനിംഗ് ഹാള്‍, ശുചിമുറി എന്നിവ നിര്‍മിക്കും. കണ്ണൂര്‍ രൂപതയാണ് വില്ലേജ് ഓഫീസിനായി സൗജന്യമായി പത്ത് സെന്റ് സ്ഥലം വിട്ടുനല്‍കിയത്. രൂപതയ്ക്ക് വേണ്ടി ഫാ. പീറ്റര്‍ കനിഷ് വികാരിയെ എം എല്‍ എ ആദരിച്ചു.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി, പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ദിവാകരന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ദാമോദരന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.പി സുരേശന്‍, പഞ്ചായത്തംഗം പി.എസ് ശശികല, സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ വി.ഇ ഷേര്‍ളി, തളിപ്പറമ്പ് തഹസില്‍ദാര്‍ പി സജീവന്‍, ടി ലത, കപ്പച്ചേരി രാജീവന്‍, ടി ഗോപി, മിത്തല്‍ കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments