Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

ഐ.സി.യു യൂണിറ്റ് പ്രവര്‍ത്തനോദ്ഘാടനം 27ന്

കണ്ണൂര്‍ തോട്ടട ഇ.എസ്.ഐ ആശുപത്രിയിലെ ഐ.സി.യു യൂണിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 27ന് രജിസ്ട്രേഷന്‍ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. പി ഇന്ദിര അധ്യക്ഷയാകും. കെ സുധാകരന്‍ എം.പി മുഖ്യാതിഥിയാകും.

പരാതി പരിഹാര യോഗം 26 ന്

മദ്രാസ് റെജിമെന്റിലെ വിമുക്തഭടന്മാര്‍, വിധവകള്‍, അവരുടെ ആശ്രിതര്‍ എന്നിവരുടെ പരാതികള്‍ പരിഹരിക്കുന്നതിനുള്ള യോഗം ഫെബ്രുവരി 26 ന് രാവിലെ 10.30 മുതല്‍ കണ്ണൂര്‍ ജില്ല സൈനികക്ഷേമ ഓഫീസില്‍ നടക്കും. പെന്‍ഷന്‍ സംബന്ധമായതും മറ്റു പരാതികളും പരിഹരിക്കാനും നേരിട്ട് സംവദിക്കാനും മദ്രാസ് റെജിമെന്റ് റെക്കോര്‍ഡ്സ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. വിമുക്ത ഭടന്മാരും അവരുടെ ആശ്രിതരും ഈ അവസരം വിനിയോഗിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: മദ്രാസ് റെജിമെന്റ് റെക്കോര്‍ഡ്സ് നോഡല്‍ ഓഫീസര്‍ ഹോണറി ക്യാപ്റ്റന്‍ പി.പി മുരളീധരന്‍ - 8289 850 488

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

2026-27 അധ്യയന വര്‍ഷം പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള 11 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അഞ്ചാം ക്ലാസിലേക്കും വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി, കാസര്‍ഗോഡ് ജില്ലയിലെ കരിന്തളം എന്നീ ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ വിദ്യാലയങ്ങളിലേക്ക് സി ബി എസ് സി സിലബസ് പ്രകാരം ആറാം ക്ലാസിലേക്കും പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയോ, അതില്‍ കുറവോ ഉള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്. പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല. www.stmrs.in എന്ന വെബ് പോര്‍ട്ടല്‍വഴിയാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത രക്ഷിതാക്കള്‍/വിദ്യാര്‍ഥികള്‍ വിദ്യാര്‍ഥിയുടെ പേര്, മേല്‍വിലാസം, സമുദായം, കുടുംബ വാര്‍ഷിക വരുമാനം, പഠിക്കുന്ന ക്ലാസ്, സ്‌കൂളിന്റെ പേര് തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ നിശ്ചിത മാതൃകയിലുള്ള, സ്‌കൂള്‍ മേധാവി സാക്ഷ്യപ്പെടുത്തിയ അപേക്ഷ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ഫെബ്രുവരി 23 നകം ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ഐ.ടി.ഡി.പി. ഓഫീസിലോ ഹാജരായി അപേക്ഷ നല്‍കണം. ഫോണ്‍: ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, കൂത്തുപറമ്പ് - 9496070387, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, ഇരിട്ടി - 9496070388, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, തളിപ്പറമ്പ് - 9496070401, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, പേരാവൂര്‍ - 9496070386, ഐ.ടി.ഡി.പി ഓഫീസ്, കണ്ണൂര്‍ - 04972 700357

ചൈല്‍ഡ് ഹെല്‍പ്പ്ലൈന്‍ കേസ് വര്‍ക്കര്‍

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ചൈല്‍ഡ് ഹെല്‍പ് ലൈനില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ചൈല്‍ഡ് ഹെല്‍പ്പ്ലൈന്‍ കേസ് വര്‍ക്കറെ നിയമിക്കുന്നു. പ്ലസ് ടു പാസായ 50 വയസിന് താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അടിയന്തര ഹെല്‍പ് ലൈനുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് തെളിയിക്കുന്ന രേഖ, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ അസ്സല്‍ രേഖകളുമായി ഫെബ്രുവരി 24 ന് രാവിലെ 11 മണിക്ക് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ ഷോപ്പിംഗ് കോംപ്ലക്സ്, റൂം നമ്പര്‍ ആര്‍, തലശ്ശേരി - 670104 എന്ന വിലാസത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0490 2967199, 8606438637

തീയതി നീട്ടി

വിധവകളായ സ്ത്രീകളുടെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന മക്കളുടെ വിവിധ ഫീസുകള്‍ക്ക് ധനസഹായം നല്‍കുന്ന പടവുകള്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി മാര്‍ച്ച് 20 വരെ നീട്ടി. ഫോണ്‍ 0497-2700708

രാത്രികാല മൃഗചികിത്സാ സേവനം

മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പേരാവൂര്‍, ഇരിക്കൂര്‍ ബ്ലോക്കുകളിലേക്ക് രാത്രികാല മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തില്‍ 90 ദിവസത്തേക്ക് ബിവിഎസ് സി ആന്‍ഡ് എ എച്ച് വെറ്ററിനറി ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു. താല്‍പര്യമുള്ള വെറ്ററിനറി ബിരുദധാരികള്‍ ഒറിജിനല്‍ ബിരുദ സര്‍ട്ടിഫിക്കറ്റും കെ.എസ്.വി.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ഫെബ്രുവരി 23ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചയ്ക്കായി കണ്ണൂര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ എത്തണം. ഏതെങ്കിലും കാരണവശാല്‍ അന്നേ ദിവസം സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ അടുത്ത പ്രവൃത്തി ദിവസം കൂടിക്കാഴ്ച്ച നടക്കും. ഫോണ്‍: 0497-2700267

date