Skip to main content

ക്ലെയിം ഫോം പുരിപ്പിച്ച് നൽകണം

തൃശ്ശൂർ ജില്ലയിൽ ആറാട്ടുപുഴ ആസ്ഥാനമായി  പ്രവർത്തിച്ചിരുന്ന ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പണം നഷ്ടപ്പെട്ട എറണാകുളം ജില്ലയിലെ നിക്ഷേപകർ  ക്ലെയിം ഫോം പുരിപ്പിച്ച് എറണാകുളം ജില്ലാ കളക്ടർ മുമ്പാകെ മാർച്ച് പത്തിന് മുമ്പായി സമർപ്പിക്കേണ്ടതാണ്. തൃശ്ശൂർ ജില്ലാ കളക്ടർ മുമ്പാകെ ക്ലെയിം ഫോം സമർപ്പിച്ചിട്ടുള്ളവർ വീണ്ടും എറണാകുളം ജില്ലാ കളക്ടർ മുമ്പാകെ ക്ലെയിം ഫോം സമർപ്പിക്കേണ്ടതില്ല.
 കൂടുതൽ വിവരങ്ങൾക്ക് എറണാകുളം കളക്ടറേറ്റ് എം2 സെക്ഷനുമായി ബന്ധപ്പെടുക. ഫോൺ:04842422292

date