പാരാവെറ്റ് നിയമനത്തിന് അപേക്ഷിക്കാം
മൃഗസംരക്ഷണവകുപ്പ് ജില്ലയില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ പാരാവെറ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. മല്ലപ്പള്ളി വെറ്ററിനറി ഹോസ്പിറ്റലിലേക്കാണ് നിയമനം. പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്‌സിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഫെബ്രുവരി 24 ഉച്ചയ്ക്ക് 12ന് അഭിമുഖം നടത്തും.
യോഗ്യത :
1.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി യോഗ്യതയോടൊപ്പം കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വെറ്ററിനറി ലബോറട്ടറി ക്ലിനിക്ക്, ഫാര്‍മസി ആന്‍ഡ് നഴ്‌സിംഗ് വിഷയത്തില്‍ സ്‌റ്റൈഫെന്റോടുകൂടി പരിശീലനം വേണം. ഇവരുടെ അഭാവത്തില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് യോഗ്യതയുള്ളവര്‍ അല്ലെങ്കില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍, സ്മാള്‍ പൗള്‍ട്രി ഫാര്‍മര്‍ എന്നീ വിഷയങ്ങളില്‍ ദേശീയ നൈപുണ്യ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം.
2.എല്‍.എം.വി ലൈസന്‍സ്.
ഫോണ്‍ 0468 2322762.
- Log in to post comments