Skip to main content

സിവില്‍ പോലീസ് ഓഫീസര്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്

കേരള വനിതാ കമ്മീഷനില്‍ ഒഴിവുള്ള വനിതാ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. 31100-66800 ശമ്പള സ്‌കെയിലില്‍ സേവനമനുഷ്ഠിക്കുന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേനെ മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, പി എം ജി , പട്ടം പി ഒ, തിരുവനന്തപുരം  695004  വിലാസത്തില്‍ മാര്‍ച്ച് ഒമ്പതിനകം ലഭിക്കണം.

date