ഷീ റൈസ് ഉദ്ഘാടനവും കാര്‍ഷിക -സൂക്ഷ്മ സംരംഭശില്പശാലയും
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഷീ റൈസ് പദ്ധതി ഉദ്ഘാടനവും കാര്‍ഷിക- സൂക്ഷ്മ സംരംഭ ശില്‍പശാലയും ഉല്‍പന്ന പ്രദര്‍ശന വിപണന മേളയും ഫെബ്രുവരി 25,26,27 തീയതികളില്‍ റാന്നി വളയനാട്ട് ഓഡിറ്റോറിയത്തില്‍ നടക്കും. ഫെബ്രുവരി 25 ന് രാവിലെ 11 ന് മുന്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.പ്രമോദ് നാരായണന്‍ എംഎല്‍എ അധ്യക്ഷനാകും.
റാന്നി നിയോജക മണ്ഡലത്തിലെ വനിതകളുടെ ശാക്തീകരണം ലക്ഷ്യമാക്കി കുടുംബശ്രീയുടെ സഹകരണത്തോടെ എം.എല്‍.എ അഡ്വ. പ്രമോദ് നാരായണ്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന നൂതന പദ്ധതിയാണ് 'ഷി റൈസ്'. സാമ്പത്തികമായും സാമൂഹികമായും വനിതകളെ കൂടുതല്‍ ശക്തരാക്കുക ലക്ഷ്യത്തോടെ വിവിധ മേഖലയിലുള്ള നൈപുണ്യ പരിശീലനം, സംരംഭക വികസന പരിപാടി എന്നിവ വിവിധ വകുപ്പുകളുടെ സഹായത്തോടെ നടപ്പാക്കുന്നു. റാന്നി മണ്ഡലത്തിലെ 500 സ്ത്രീകള്‍ സൗജന്യ തയ്യല്‍ പരിശീലനം പൂര്‍ത്തിയാക്കി. ഔദ്യോഗിക ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ഷീ റൈസ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക, മൃഗ സംരക്ഷണ സംരംഭക വിഷയങ്ങളിലുള്ള സംവാദം, സെമിനാറുകള്‍, കലാപരിപാടികള്‍, ഫുഡ് ഫെസ്റ്റ്, ഉല്‍പ്പന്ന വിപണന മേളയും നടക്കും.
- Log in to post comments