ആരോഗ്യം ആനന്ദം: വൈബ് ഫോര്‍ വെല്‍നസ് മണ്ഡലതല ഉദ്ഘാടനം 26ന്
സംസ്ഥാന ആയുഷ് വകുപ്പും ജില്ലാ നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഹെല്‍ത്തി കേരള - ആരോഗ്യം ആനന്ദം: വൈബ് ഫോര്‍ വെല്‍നസ് ക്യാമ്പയിന്‍ മണ്ഡലതല ഉദ്ഘാടനം ഫെബ്രുവരി 26ന് രാവിലെ 11.30ന് ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ എം.മുകേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ലതാദേവി അധ്യക്ഷയാകും. ആയുര്‍വേദ - ഹോമിയോപ്പതി വിഭാഗങ്ങളുടെ മെഡിക്കല്‍ ക്യാമ്പുകള്‍, യോഗ പരിശീലനം, ഫുഡ് എക്‌സ്‌പോ, ബോധവല്‍ക്കരണ ക്ലാസുകള്‍, സൗജന്യ രക്ത പരിശോധന, അസ്ഥി സാന്ദ്രതാ സ്‌കാനിംഗ് എന്നിവ നടത്തും. ക്യാമ്പിന് മുന്നോടിയായി രാവിലെ 8:30ന് കലക്ടറേറ്റില്‍ നിന്നും ആരംഭിക്കുന്ന വാക്കത്തണ്‍ കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.സദക്കത്ത് ഫ്‌ളാഗ് ഓഫ് ചെയ്യും. കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments