കാര്‍ഷിക - ആരോഗ്യ മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കി പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍
പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി. സമൃദ്ധി - തരിശ് രഹിത ബ്ലോക്ക് പദ്ധതി, പാലാഴി തുടര്‍ പ്രവര്‍ത്തനം, മുഴുവന്‍ വിദ്യാലയങ്ങളിലും മുരിങ്ങ കൃഷി, സമ്മിശ്ര കൃഷിക്ക് പിന്തുണ, ഗ്രൂപ്പുകള്‍ക്ക് മിനി ഡയറി ഫാം സഹായം, പുനര്‍ജ്ജനി -കാവുകളുടെ പുണരുജീവനം, മില്‍ക്ക് എ.ടി.എം, മൊബൈല്‍ വെറ്ററനറി യൂണിറ്റ്, തീറ്റപ്പുല്‍ കൃഷി മില്‍ക്ക് സബ്സിഡി, കാലി തീറ്റ തുടങ്ങിയവയും ആരോഗ്യ മേഖലയില്‍ പള്‍സ് ജനകീയ ആരോഗ്യ പരിപാടി, ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം, കിഡ്‌നി മാറ്റി വെച്ചവര്‍ക്കുള്ള മരുന്ന് നല്‍കല്‍, ആശുപത്രികളില്‍ മരുന്ന് വാങ്ങല്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയ്ക്കുള്ള പദ്ധതികള്‍ എന്നിവയ്ക്കു മുന്‍തൂക്കം നല്‍കുന്ന പദ്ധതികള്‍ അംഗീകരിച്ചു.
സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡണ്ട് ടി.കെ ദീപ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിങ്ങ് കമ്മറ്റി സ്ഥിരം സമിതി അധ്യക്ഷ കെ.പി. ചിത്രലേഖ കരട് പദ്ധതി അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാരായ എ.ലത. എം.രാജന്‍ ടി.വി.ജയചന്ദ്രന്‍ കെ.രജിത, പി.രഘുനാഥ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സമിതി സ്ഥിരം സമിതി അധ്യക്ഷന്‍ പാറക്കോല്‍ രാജന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജെ സി ചാക്കോ, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ എ.കൃഷ്ണരാജ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. സുനില്‍കുമാര്‍ സ്വാഗതവും ജോയിന്റ് ബി.ഡി.ഒ കെ ജി.ബിജു കുമാര്‍ നന്ദിയും പറഞ്ഞു.
- Log in to post comments