Skip to main content

ജില്ലാതല പട്ടയമേള ഫെബ്രുവരി 26 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും

ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം ഫെബ്രുവരി 26 ന് രാവിലെ 10.30 ന് കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ അധ്യക്ഷനാകും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പട്ടയം വിതരണം ചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണവും വീടുകളുടെ താക്കോല്‍ദാനവും നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലയില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ 106 കുടുംബങ്ങള്‍ക്ക് കൈവശഭൂമിക്ക് ഉടമസ്ഥവകാശ രേഖ നല്‍കും. റവന്യൂ വകുപ്പ് സെക്രട്ടറി എം. ജി. രാജമാണിക്കം, ആന്റോ ആന്റണി എം പി, എംഎല്‍എമാരായ അഡ്വ. മാത്യു ടി. തോമസ്, അഡ്വ. കെ. യു. ജനീഷ്‌കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ദീനാമ്മ റോയി, പത്തനംതിട്ട നഗരസഭ അധ്യക്ഷ സിന്ധു അനില്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date