പുതമണ്‍ പാലം, പുതമണ്‍- കുട്ടത്തോട് റോഡ് ഉദ്ഘാടനം ഫെബ്രുവരി 26 ന് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും
പുതമണ്‍ പുതിയ പാലം, പുതമണ്‍- കുട്ടത്തോട് റോഡ് ഒന്നാം റീച്ച് എന്നിവയുടെ ഉദ്ഘാടനവും വിവിധ ഗ്രാമീണ റോഡുകളുടെ നിര്‍മാണോദ്ഘാടനവും ഫെബ്രുവരി 26 ന് വൈകിട്ട് നാലിന്
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എം പി മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് പാലം വിഭാഗം എഞ്ചിനീയര്‍മാരായ ബി അജിത്കുമാര്‍, ബാബുരാജന്‍ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
2.6 കോടി രൂപ ചെലവിലാണ് പുതമണ്‍ പാലം നിര്‍മാണം. ആധുനിക നിലവാരത്തില്‍ ഏഴു കോടി രൂപ ചെലവിലാണ് പുതമണ്‍-കുട്ടത്തോട് റോഡ് നിര്‍മിക്കുന്നത്.
ചെറുകോല്‍ ഗ്രാമപഞ്ചായത്തിലെ കുടിലു മുക്ക്- പന്തളത്ത് മുക്ക് റോഡ്, പതിയാന്‍ പടി- ചാങ്ങിയത്ത് പടി റോഡ്, അന്ത്യാളന്‍ കാവ്- കണമുക്ക് റോഡ്, കുഴിമണ്ണില്‍ പടി- കൊന്നയ്ക്കല്‍ റോഡ്, കച്ചേരിപ്പടി- കണമുക്ക് റോഡ് എന്നീ ഗ്രാമീണ റോഡുകളുടെയാണ് നിര്‍മാണോദ്ഘാടനം. ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജീന നജീബ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments