കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണം വർധിച്ചു: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണം വർധിച്ചുവെന്നും ടൂറിസം ഭൂപടത്തിലെ എല്ലാ വിഭാഗങ്ങളും ഇഷ്ടപ്പെടുന്ന ടൂറിസം കേന്ദ്രമായി കേരളം മാറിയെന്നും വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
വൈപ്പിൻകരയിലെ വിനോദ സഞ്ചാര മേഖലക്ക് പുത്തൻ മുഖച്ഛായ നൽകുന്ന 'വൈപ്പിൻ ബീച്ച് കോറിഡോർ' പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ടൂറിസം മേഖലയിൽ കേരളം വലിയ നിലയിലുള്ള നേട്ടങ്ങൾ കൈവരിച്ചെന്നും ഡെസ്റ്റിനേഷനുകൾ വികസിച്ചതിനോടൊപ്പം കേരളത്തിലേക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുതിപ്പുണ്ടായെന്നും മന്ത്രി പറഞ്ഞു.
2025ൽ കേരളം സന്ദർശിച്ച വിനോദസഞ്ചാരികളുടെ എണ്ണം രണ്ട് കോടിയിൽ അധികമാണ്. കേരള ടൂറിസത്തിന് ആഗോള പിന്തുണ വർധിക്കുന്നുവെന്നു. ടൂറിസം മേഖലയിൽ കേരളം മത്സരിക്കുന്നത് മറ്റു സംസ്ഥാനങ്ങളുമായിട്ടല്ല മറിച്ച് ലോക ലോകരാജ്യങ്ങളുമായിട്ടാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന വിനോദസഞ്ചാര വകുപ്പ് 2.97 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ ചെറായി, കുഴുപ്പിള്ളി, മുനമ്പം എന്നീ ബീച്ചുകളുടെ നവീകരണവും അടിസ്ഥാന സൗകര്യ വികസനവുമാണ് ലക്ഷ്യമിടുന്നത്.
കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ചടങ്ങിൽ
അധ്യക്ഷനായി. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.കെ.കെ. ജോഷി, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ജയൻ, കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി തദേവൂസ്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.എസ്. നിബിൻ, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ അശ്വതി ബിനോയ്, കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ജലജ, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് (കെൽ) എഞ്ചിനീയർ അനൂപ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments