Skip to main content

നിയമനം

ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK)ന്റെ കീഴിൽ ഒഴിവുള്ള ഫാം ടെക്‌നീഷ്യൻ/പ്രോജക്ട് കോ-ഓർഡിനേറ്റർ/സബ് ഇൻസ്‌പെക്ടർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലിചെയ്യാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 1270 രൂപ ദിവസവേതനമായി നൽകും. ബി.എഫ്.എസ്.സി / അക്വാകൾച്ചർ വിഷയത്തിൽ  ബിരുദാനന്തരബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (അഡാക്), ടി.സി 29/3126, റീജ, മിൻചിൻ റോഡ്, തൈക്കാട് പി.ഒ., തിരുവനന്തപുരം-14 വിലാസത്തിൽ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ മാർച്ച് രണ്ടിനകം തപാൽ മുഖേന അപേക്ഷ സമർപ്പിക്കണം.

പി.എൻ.എക്സ്. 880/2026

date