Skip to main content

ജില്ലാ പഞ്ചായത്ത് വികസന സെമിനാർ ഇന്ന് (27) മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും

ജില്ലാ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി  രൂപീകരണത്തോടനുബന്ധിച്ചുള്ള വികസന സെമിനാർ ഇന്ന് (ഫെബ്രുവരി 27 )വെള്ളിയാഴ്ച രാവിലെ 10-ന് ആലപ്പുഴ കർമ്മസദൻ ഹാളിൽ  നടക്കും.  കൃഷി  വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ   എച്ച്. സലാം എം.എൽ.എ കരട് പദ്ധതി രേഖ പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എ. മഹേന്ദ്രന്റെ അധ്യക്ഷതയിൽ ചേരുന്ന സെമിനാറിൽ ജില്ലയിലെ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്തുകളിലെ ആസൂത്രണ സമിതി ഉപാധ്യക്ഷൻമാരും,വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, പ്രൊഫഷണലുകൾ, വിഷയ വിദഗ്ദ്ധർ  തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.  

date