Skip to main content

കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്സുകൾ; അപേക്ഷ ക്ഷണിച്ചു

കെൽട്രോണിന്റെ എറണാകുളം നോളജ് സെന്ററിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ളവർക്കായി ഒരു വർഷത്തെ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് ഡിപ്ലോമ, എസ്.എസ്.എൽ.സി പാസായവർക്കായി പ്രീ-സ്കൂൾ ടീച്ചർ ട്രെയിനിങ് പ്രൊഫഷണൽ ഡിപ്ലോമ കോഴ്സും ലഭ്യമാണ്. കൂടാതെ, സാങ്കേതിക മേഖലയിൽ താല്പര്യമുള്ളവർക്കായി അംഗീകൃത കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്‌ജറ്റ് ടെക്നോളജീസ് ഡിപ്ലോമ കോഴ്സിലേക്കും അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കലൂർ റിസർവ് ബാങ്കിന് സമീപമുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തണം. ഫോൺ: 0484 2971400, 8590605259.

date