Skip to main content
കാര്‍ഷിക പരിശീലനവും പച്ചക്കറി തൈ വിതരണവും  തിരുവല്ല നഗരസഭ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ എസ് ലേഖ ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷക പരിശീലനവും പച്ചക്കറി തൈ വിതരണവും

മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും തിരുവല്ല നഗരസഭയും സംയുക്തമായി നഗര കര്‍ഷകര്‍ക്കുള്ള പരിശീലന പരിപാടിയും പച്ചക്കറി തൈ വിതരണവും തിരുവല്ല നഗരസഭ മിനി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. തിരുവല്ല നഗരസഭ ചെയര്‍പേഴ്സണ്‍  എസ് ലേഖ ഉദ്ഘാടനം നിര്‍വഹിച്ചു.

ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ കെ. വി വര്‍ഗീസ്  അധ്യക്ഷനായി. നഗരസഭാംഗങ്ങളായ  ജേക്കബ് ജോര്‍ജ്,  സുരേഷ് കാവുംഭാഗം, പി. എസ് മനോഹരന്‍, പത്തനംതിട്ട മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടര്‍ വി ജസ്റ്റിന്‍, മണ്ണ് പര്യവേഷണ ഓഫീസര്‍ ബി ജെ സുള്‍ഫി എന്നിവര്‍ പങ്കെടുത്തു. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളം (വിഎഫ്പിസികെ) ഡെപ്യൂട്ടി മാനേജര്‍ കൃഷ്ണകുമാര്‍ 'ഹരിത നഗരിയില്‍ നമുക്ക് ഒരുക്കാം കൃഷിത്തോട്ടം' വിഷയത്തില്‍ സെമിനാറും പരിശീലനവും നയിച്ചു.  പച്ചക്കറി ഉല്‍പാദനത്തിലെ നവീന രീതികള്‍, വിത്ത് തിരഞ്ഞെടുക്കല്‍, വളപ്രയോഗം, കീടരോഗ നിയന്ത്രണം എന്നീ വിഷയങ്ങളില്‍ കര്‍ഷകര്‍ക്ക് അവബോധം നല്‍കി. പച്ചക്കറി തൈ വിതരണവും നടന്നു.
 

date