Skip to main content
സഞ്ചരിക്കുന്ന റേഷൻ കട

ചെങ്ങറ നിവാസികളുടെ വീട്ടുമുറ്റത്ത് ഇനി റേഷൻ എത്തും : മന്ത്രി ജി ആർ അനിൽ

സഞ്ചരിക്കുന്ന റേഷൻ കട ഫ്ലാഗ് ഓഫ് ചെയ്തു

 

സഞ്ചരിക്കുന്ന റേഷൻകട  ഇനി ചെങ്ങറ നിവാസികളുടെ വീട്ടുമുറ്റത്ത് എത്തുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. സംസ്ഥാനത്തെ  149- മത്തെ സഞ്ചരിക്കുന്ന റേഷൻ കടയുടെ  ഉദ്ഘാടനവും ഫ്ലാഗ് ഓഫും ചെങ്ങറയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഉന്നതികളിലും ഉൾപ്രദേശങ്ങളിലും താമസിക്കുന്നവർക്ക് റേഷൻ കടകളിൽ എത്തിച്ചേരാനുള്ള പ്രയാസം മനസ്സിലാക്കിയാണ് സർക്കാർ  സഞ്ചരിക്കുന്ന റേഷൻ കട പദ്ധതി ആരംഭിച്ചത്.
 വിശപ്പു രഹിത കേരളമെന്നതാണ് സർക്കാർ നയം. ശാരീരിക അവശത മൂലം റേഷൻ കടകളിൽ നേരിട്ടെത്താൻ കഴിയാത്ത കിടപ്പുരോഗികൾക്കും ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹകരണത്തോടെ ഒപ്പം പദ്ധതിയിലൂടെ വകുപ്പ് റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്നു. 
സർക്കാർ അഞ്ചു വർഷത്തിനുള്ളിൽ 6.5 ലക്ഷം കുടുംബങ്ങൾക്ക് മുൻഗണന കാർഡ് നൽകി സൗജന്യമായി ഭക്ഷ്യ ധാന്യം വിതരണം ചെയുന്നതായും മന്ത്രി വ്യക്തമാക്കി.
കെ യു ജനീഷ്കുമാർ എംഎൽഎ അധ്യക്ഷനായി. 
ജില്ലാ സപ്ലൈ ഓഫീസർ ജി എസ് ഗോപ കുമാർ, 
 കോന്നി താലൂക്ക് സപ്ലൈ ഓഫീസർ ഹരീഷ് കെ പിള്ള, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി ആർ ഗോപിനാഥൻ, എ ദീപ കുമാർ എന്നിവർ പങ്കെടുത്തു.

date