Skip to main content

ജില്ലാതല അറിയിപ്പുകള്‍-2

നാഷണല്‍ യൂത്ത് സെമിനാര്‍; മാര്‍ച്ച് രണ്ടുവരെ അപേക്ഷിക്കാം

 

സംസ്ഥാന യുവജന കമ്മീഷന്‍ മാര്‍ച്ച് അഞ്ച്, ആറ് തീയതികളില്‍ തിരുവനന്തപുരം കഴക്കൂട്ടം ടെക്നോപാര്‍ക്കില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 'യൂത്ത് വെല്‍ബീയിംഗ് ആന്‍ഡ് ലൈഫ് സ്‌റ്റൈല്‍ ട്രാന്‍സ്ഫര്‍മേഷന്‍സ്: എമര്‍ജിംഗ് ട്രെന്‍ഡ്സ്, പ്രൊസ്പെക്ട്സ് ആന്‍ഡ് ചലഞ്ചസ്' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ 18നും 40 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. അക്കാദമിക് രംഗങ്ങളിലും അക്കാദമികേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തിയവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ ബയോഡേറ്റയും ഫോട്ടോയും സഹിതം ksycyouthseminar@gmail.com എന്ന മെയില്‍ ഐ.ഡിയിലോ കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം.ജി, തിരുവനന്തപുരം -33 എന്ന വിലാസത്തിലോ മാര്‍ച്ച് രണ്ടിനകം ലഭിക്കണം. ഫോണ്‍: 8086987262, 0471-2308630

 

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം

 

1995 ജനുവരി ഒന്നുമുതല്‍ 2024 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാത്ത വിമുക്തഭടന്‍മാര്‍ക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ ഏപ്രില്‍ 30നകം പുതുക്കാമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497-2700069

 

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

 

കേരള വനിതാ കമ്മീഷന്റെ തിരുവനന്തപുരം ഓഫീസില്‍ നിലവില്‍ ഒഴിവുള്ള ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായിരിക്കും നിയമനം. പ്ലസ് ടു, സര്‍ക്കാര്‍ അംഗീകാരമുള്ളതും കുറഞ്ഞത് ആറ് മാസം ദൈര്‍ഘ്യമുള്ളതുമായ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്സ്/ ഡി സി എ യോഗ്യതയുള്ള 18 മുതല്‍ 40 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. എം എസ് ഓഫീസ് പരിചയം അഭികാമ്യം. അര്‍ഹതയുള്ളവര്‍ക്ക് ചട്ടപ്രകാരമുള്ള വയസിളവ് ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ രേഖകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം മാര്‍ച്ച് ആറിന് രാവിലെ 9.30ന് പി.എം.ജിക്ക് സമീപമുള്ള കമ്മീഷന്‍ ആസ്ഥാനത്ത് എത്തണം.

 

കരാര്‍ നിയമനം

 

സ്‌നേഹജ്യോതി കിഡ്‌നി പേഷ്യന്റ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ചുമതലകള്‍ ചിട്ടയായും സമയബന്ധിതമായും നിര്‍വഹിക്കുന്നതിന് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള 18നും 36നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി /പട്ടികവര്‍ഗ /പിന്നോക്ക വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് മൂന്നിന് രാവിലെ 11.30 ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2700205

 

വാട്ടര്‍ ചാര്‍ജ് കുടിശ്ശിക അടക്കണം

 

കേരള വാട്ടര്‍ അതോറിറ്റിയുടെ പെരളശ്ശേരി സബ് ഡിവിഷനു കീഴിലുള്ള അഞ്ചരക്കണ്ടി, എരഞ്ഞോളി, കതിരൂര്‍, പിണറായി, വേങ്ങാട്, ചെമ്പിലോട്, കടമ്പൂര്‍, മുഴപ്പിലങ്ങാട്, പെരളശ്ശേരി പഞ്ചായത്തുകളിലെയും കണ്ണൂര്‍ കോര്‍പ്പറേഷന്‍ ചേലോറ ഡിവിഷനിലെയും വാട്ടര്‍ ചാര്‍ജ് കുടിശ്ശികയുള്ളവര്‍ മാര്‍ച്ച് 20നകം നിലവിലുള്ള കുടിശ്ശിക തീര്‍ക്കേണ്ടതാണ്. കുടിശ്ശിക ഒടുക്കുന്നതിന് സമീപത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ ഏതെങ്കിലും ക്യാഷ് കൗണ്ടറുകളെയോ, അക്ഷയ  കേന്ദ്രങ്ങളെയോ ജനസേവന കേന്ദ്രങ്ങളെയോ സമീപിക്കാം. ഓണ്‍ലൈനായി തുക ഒടുക്കുന്നതിന് epay.kwa.kerala.gov.in ല്‍ കണ്‍സ്യൂമര്‍ നമ്പര്‍/ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി നെറ്റ് ബാങ്കിംഗ്/ക്രെഡിറ്റ്/ഡെബിറ്റ്/യു.പി.ഐ വഴിയോ പണമടക്കാം. കുടിശ്ശിക തീര്‍ക്കാത്ത ഉപഭോക്താക്കളുടെ കണക്ഷനുകള്‍ ഇനിയൊരറിയിപ്പ് കൂടാതെ വിച്ഛേദിക്കുമെന്ന് കേരള വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 0497 2828586, 8547638270

 

ടെണ്ടര്‍ ക്ഷണിച്ചു

 

ജില്ലാ മെഡിക്കല്‍ ഓഫീസ് ഐ.ഡി.എസ്.പി യൂണിറ്റിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി നാല് ചക്ര ടാക്സി വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് വാഹന ഉടമകള്‍/ട്രാവല്‍ ഏജന്‍സികളില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മാര്‍ച്ച് 16ന് ഉച്ചയ്ക്ക് ഒരുമണിവരെ സ്വീകരിക്കും. ഫോണ്‍: 04972700709

date