വേനല്‍ക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
ജില്ലയില്‍ ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വേനല്‍കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ സന്നിഹിതനായിരുന്നു. വേനല്‍ക്കാലത്ത് കാട്ടുതീ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്നൊരുക്കവും ജാഗ്രതയും ഉണ്ടാവണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കുടിവെള്ളലഭ്യത സംബന്ധിച്ച് ഉന്നതികളില്‍ പ്രത്യേക ശ്രദ്ധ കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വേനല്‍കാല മുന്നൊരുക്കം കൃത്യതയോടെ നടപ്പാക്കുന്നുണ്ടെന്ന് വകുപ്പുകള്‍ ഉറപ്പാക്കണമെന്നും ജലസ്രോതസുകള്‍ ശുചീകരിച്ച് കുടിവെള്ളലഭ്യത സാധ്യമാക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. തീപിടിത്ത മുന്‍കരുതലിന്റെ ഭാഗമായി കെട്ടിടങ്ങളുടെ ഫയര്‍ ഓഡിറ്റിങ് പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി. കുടിവെള്ളക്ഷാമ സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി പഞ്ചായത്ത് തലത്തില്‍ കുടിവെള്ള വിതരണം ഉറപ്പുവരുത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
വനം-വന്യജീവി സംരക്ഷണ വകുപ്പ്, കൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, തൊഴില്‍ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, അഗ്‌നിരക്ഷാ സേന, ആരോഗ്യ വകുപ്പ്, ജല വകുപ്പ് തുടങ്ങിയവ വേനല്‍ക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. വേനല്‍കാല മുന്നൊരുക്ക പദ്ധതി ജില്ലാ ഹാസര്‍ഡ് അനലിസ്റ്റ് അവതരിപ്പിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ദുരന്ത നിവാരണം ഡെപ്യൂട്ടി കലക്ടര്‍ കെ.വി ശ്രുതി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments