പെരുവമ്പറമ്പ- കല്ലുവയല്‍- നെല്ലിക്കാംപൊയില്‍ റോഡ് ഉദ്ഘാടനം വെള്ളിയാഴ്ച
നവീകരിച്ച പെരുവമ്പറമ്പ- കല്ലുവയല്‍- നെല്ലിക്കാംപൊയില്‍ റോഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫെബ്രുവരി 27 വെള്ളിയാഴ്ച വൈകീട്ട് 3.30 ന് ഉദ്ഘാടനം ചെയ്യും. കല്ലുവയല്‍ സെന്റ് ആന്റണീസ് പള്ളി പരിസരത്ത് നടക്കുന്ന പരിപാടിയില്‍ കെ.കെ. ശൈലജ ടീച്ചര്‍ എംഎല്‍എ അധ്യക്ഷയാകും. എംഎല്‍എമാരായ അഡ്വ.സണ്ണി ജോസഫ്, അഡ്വ.സജീവ് ജോസഫ് എന്നിവര്‍ മുഖ്യാതിഥികളാകും.
തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാന പാതയേയും ഉളിക്കല്‍ - ഇരിട്ടി റോഡിനേയും ബന്ധിപ്പിക്കുന്ന ആറ് കിലോമീറ്റര്‍ റോഡ് 31 കോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. നിലവിലുണ്ടായിരുന്ന വീതി കുറഞ്ഞ റോഡാണ് പത്ത് മീറ്റര്‍ വീതിയില്‍ നവീകരിച്ചത്. റോഡ് നവീകരണത്തിനായി നാട്ടുകാര്‍ സൗജന്യമായാണ് സ്ഥലം വിട്ടു നല്‍കിയത്. പാര്‍ശ്വഭിത്തിയും ആവശ്യമായ സ്ഥലങ്ങളില്‍ കള്‍വെര്‍ട്ടുകളും ട്രാഫിക് സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഏഴ് മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിംഗും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പേരാവൂര്‍, ഉളിക്കല്‍, മട്ടന്നൂര്‍ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് നവീകരിച്ചതോടെ പ്രദേശവാസികളുടെ കാലങ്ങളായുള്ള യാത്ര ദുരിതത്തിനാണ് പരിഹാരമാകുന്നത്.
- Log in to post comments