Post Category
ഐ.എച്ച്.ആർ.ഡി സ്പോട്ട് അഡ്മിഷൻ
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടട റീജിയണൽ സെൻ്ററിൽ 2026 ജനുവരി മുതൽ ആരംഭിച്ച സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി സയൻസിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. എസ്.എസ്.എൽ.സി.യാണ് അടിസ്ഥാന യോഗ്യത. എസ്സ്.സി / എസ്സ്.റ്റി / ഒ.ഇ.സി വിഭാഗക്കാർക്ക് ഗവണ്മെന്റ് നിശ്ചയിച്ചിട്ടുള്ള ഫീസ് ഇളവ് ലഭിക്കും. പ്രവേശനത്തിനായി ഐ.എച്ച്.ആർ.ഡി. യുടെ റീജിയണൽ സെൻ്ററിൽ നേരിട്ടോ 9495069307, 8547005087, 9400519491, 0471-2550612 (0) എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
date
- Log in to post comments