Skip to main content

ഡോ ഷാഹിർഷാ ആർ എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറായി ചുമതലയേറ്റു

എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറായി  ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ ഷാഹിർഷാ ആർ ചുമതലയേറ്റു. എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ടായി സേവന മനുഷ്ഠിച്ചു വരികെയാണ് ജില്ലാ മെഡിക്കൽ ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചത്.  എറണാകുളം  ജനറൽ ആശുപത്രിയെ  രാജ്യത്തെ തന്നെ മികച്ച ജില്ലാതല ആശുപത്രികളിലൊന്നാക്കാൻ ഡോ ഷാഹിർഷ നടത്തിയ   ഇടപെടലുകൾ ശ്രദ്ധേയമാണ്. ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ഇന്ത്യയിലെ ആദ്യത്തെ ജില്ലാതല ആശുപത്രി എന്ന നേട്ടം കൈവരിക്കുന്നതിനും,  അവയവ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലൊന്നായി എറണാകുളം ജനറൽ ആശുപത്രിയെ മാറ്റുന്നതിനും, സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൻ്റെ പ്രവർത്തനം പൂർണ്ണതോതിൽ സജ്ജമാക്കുന്നതിനും, ക്യാൻസർ സ്പെഷ്യാലിറ്റി ബ്ലോക്ക് ,  ആശുപത്രിയുടെ മറ്റു ഭൗതിക സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനും, അനവധി ദേശീയ, സംസ്ഥാന അംഗീകാരങ്ങൾ ജനറൽ ആശുപത്രിക്ക് നേടി കൊടുക്കുന്നതിനും,   അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ സജ്ജമാക്കുന്നതിനും, ജനങ്ങൾക്ക് ഉപകാരപ്രദമായ ഒട്ടനവധി സേവന പരിപാടികൾ നടപ്പിലാക്കുന്നതിനും അദ്ദേഹത്തിൻ്റെ കാലയളവിൽ സാധിച്ചിട്ടുണ്ട് .  ജില്ലയുടെ ആരോഗ്യ രംഗത്ത് സമഗ്ര പുരോഗതി എന്ന നേട്ടം കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി ശക്തമായി മുന്നോട്ട് പോവുക എന്നതാണ് ഇനിയുള്ള  പ്രധാന ദൗത്യം എന്ന് ഡോ. ഷാഹിർഷാ അറിച്ചു

date