Post Category
സായംപ്രഭ ഹോമിലേക്ക് കരാർ നിയമനം; അഭിമുഖം ഇന്ന്
സാമൂഹ്യനീതി വകുപ്പ് മുതിർന്ന പൗരന്മാർക്കായി നടപ്പിലാക്കുന്ന 'മാതൃകാ സായംപ്രഭ ഹോം' പദ്ധതിയുടെ ഭാഗമായ കുന്നുകര സായംപ്രഭ ഹോമിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. കുക്ക്/അറ്റൻഡന്റ് (കാഷ്വൽ സ്റ്റാഫ്), ഫിസിയോ തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഇന്ന് (ഫെബ്രുവരി 27) രാവിലെ 11 ന് കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 0484 2425377.
date
- Log in to post comments