Post Category
ഒഴിവ്
കേരള വനിതാ കമ്മീഷന്റെ തിരുവനന്തപുരം ഓഫീസിൽ ഒഴിവുള്ള ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടു, സർക്കാർ അംഗീകാരമുള്ളതും കുറഞ്ഞത് ആറ് മാസം ദൈർഘ്യമുള്ളതുമായ ഡാറ്റ എൻട്രി ഓപ്പറേറ്റർ കോഴ്സ് അല്ലെങ്കിൽ ഡി സി എ , എം എസ് ഓഫീസ് പരിചയം. എന്നിവയാണ് യോഗ്യത. 18നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ രേഖകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം മാർച്ച് 6 രാവിലെ 9.30 ന് പി എം ജി ക്ക് സമീപമുള്ള കമ്മീഷൻ ആസ്ഥാനത്ത് എത്തണം.
date
- Log in to post comments