Skip to main content

മസ്റ്ററിംഗ്

കോഴഞ്ചേരി താലൂക്കില്‍  മുന്‍ഗണനാ കാര്‍ഡുകളില്‍ ഉള്‍പ്പെട്ട ഇകെവൈസി (മസ്റ്ററിംഗ്) നടപടി പൂര്‍ത്തിയാക്കാത്ത അംഗങ്ങള്‍ റേഷന്‍ കടയിലോ താലൂക്ക് സപ്ലൈ ഓഫീസിലോ നേരിട്ടെത്തി മസ്റ്ററിംഗ് ചെയ്യണം. ഇകെവൈസി (മസ്റ്ററിംഗ്) പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ടെത്തി രേഖാമൂലം കാരണം അറിയിക്കണം. അംഗങ്ങളില്‍ ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടെങ്കില്‍ പേര് റേഷന്‍ കാര്‍ഡില്‍ നിന്ന് അടിയന്തിരമായി നീക്കം ചെയ്യണം. മരണപ്പെട്ടു പോയവരുടെ റേഷന്‍ സാധനങ്ങള്‍ ആരെങ്കിലും കൈപ്പറ്റുന്നതായി കണ്ടെത്തിയാല്‍ ദേശീയ ഭക്ഷ്യ ഭദ്രതാ നിയനം അനുശാസിക്കുന്ന നിയമ നടപടി സ്വീകരിക്കുകയും ദുരുപയോഗം ചെയ്ത റേഷന്‍ സാധനങ്ങളുടെ പൊതുവിപണി വില ഈടാക്കുകയും ചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222212.
 

date