Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത്

 സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും വായ്പയെടുത്ത് കുടിശ്ശിക വരുത്തിയ  വായ്പക്കാരിൽ നിന്നും ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്തിലൂടെ 62.5 ലക്ഷം രൂപ കുടിശ്ശിക തീര്‍പ്പാക്കിയതായും, ഇളവുകളായി  10.78 ലക്ഷം രൂപ അനുവദിച്ചതായും ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയർമാൻ ഡോ. സ്റ്റീഫൻ ജോർജ്ജ് അറിയിച്ചു.

 വായ്പയെടുത്ത് കുടിശ്ശിക വരുത്തിയ മുഴുവന്‍ ഇളവുകളോടെ വായ്പ തീര്‍പ്പാക്കാനുള്ള അവസരമാണ് അദാലത്തില്‍ ഒരുക്കിയത്. അദാലത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന അപേക്ഷകള്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നതിന് സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും  അറിയിച്ചു. സ്വയം തൊഴില്‍, വിദ്യാഭ്യാസ, ഭവന, കാര്‍ഷിക വായ്പകളാണ് അദാലത്തില്‍ പരിഗണിച്ചത്.  കോർപ്പറേഷന്റെ  മാനേജിംഗ്  ഡയറക്ടര്‍ അബ്ദുള്‍ മുജീബ് സി., ജനറല്‍ മാനേജര്‍ ബി. ജയചന്ദ്രന്‍, റീജ്യണൽ മാനേജർ റിജാസ് ഹാരിത്  എന്നിവര്‍ നേതൃത്വം നല്‍കി.

date