Skip to main content

കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഒഴിവ്

എറണാകുളം: കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എറണാകുളം ജില്ലയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിലവിൽ മറ്റു ജില്ലകളിൽ കെ.ബി.എഫ്.പി.സി.എൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയി സേവനം ചെയ്യുന്ന  ഉദ്യോഗസ്ഥർ ഈ തസ്തികയ്ക്ക് അപേക്ഷിക്കേണ്ടതില്ല.  യോഗ്യത:  അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദം ,  രണ്ട് വർഷത്തെ മാർക്കറ്റിംഗ് മേഖലയിലുള്ള പ്രവൃത്തി പരിചയം, അല്ലെങ്കിൽ  അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എം.ബി.എ (MBA)(മാർക്കറ്റിംഗ്) പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധി  30 വയസ്സ് (01.01.2026) കഴിയാൻ പാടുള്ളതല്ല.  പ്രതിമാസ ശമ്പളം: 20,000 
 താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത മാതൃകയിലെ അപേക്ഷാഫോം പൂരിപ്പിച്ച് യോഗ്യത സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം 07.03.2026, വൈകിട്ട് 4 മണിക്ക് മുമ്പ് ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ എറണാകുളം, സിവിൽ സ്റ്റേഷൻ, രണ്ടാം നീല, കാക്കനാട് എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷാഫോമിന്റെ മാതൃക സിഡിഎസ് ഓഫീസുകളിൽ ലഭ്യമാണ്.

date